തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖയിൽ ഇന്ന് വൈകിട്ട് 3.30ന് ശാഖ ഹാളിൽ ശാഖ പ്രസിഡന്റ് മണ്ണുമുട്ടം ശശിയുടെ അദ്ധ്യക്ഷതയിൽ പണ്ഡിതനും പ്രഭാഷകനും ശ്രീനാരായണ ദർശന പഠന കേന്ദ്രം ആചാര്യൻ വിശ്വപ്രകാശം എസ്.വിജയാനന്ദ് ഗുരുദേവ ധർമ്മത്തെക്കുറിച്ച് ക്ളാസ് നയിക്കുന്നു.ശാഖയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി ബൈജുതമ്പി അറിയിച്ചു.