തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് ഇന്നുമുതൽ (ഡിസം 1) 1500 രൂപയാക്കി. എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട രജിസ്‌ട്രേഷനുകൾക്കും ഡിസംബർ ഒന്നുമുതൽ ഈ നിരക്ക് ബാധകമായിരിക്കുമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ഇതിനകം പതിനായിരത്തിലധികം പേർ വിവിധ വിഭാഗങ്ങളിലായി പാസുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന പാസുകൾക്കാണ് 500 രൂപ കൂട്ടി പുതുക്കിയ ഡെലിഗേറ്റ് ഫീസ് നിശ്ചയിച്ചത്. ആകെ 10500 പാസുകളാണ് വിതരണം ചെയ്യുന്നത്. നവംബർ 30 നകം ഓൺലൈനിൽ അപ്രൂവൽ ലഭിച്ചവർക്ക് ഓഫ്‌ലൈനായി 1000 രൂപ അടച്ചു റെജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. ടാഗോർ തിയേറ്ററിൽ പ്രവർത്തിച്ചു വരുന്ന ഹെൽപ് ഡെസ്‌കിൽ നേരിട്ട് പണമടയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.