lionclub

മുരുക്കുംപുഴ: കേരളത്തിലെ സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്കൂൾ ലൈബ്രററികൾ മികവുറ്റതാക്കുന്നതിനും കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വേണ്ടി മുരുക്കുംപുഴ ലയൺസ് ക്ളബ് വെയിലൂർ
ഗവ. ഹൈസ്കൂൾ ലൈബ്രററിക്ക് പതിനായിരത്തോളം രൂപ വില വരുന്ന നൂറോളം പുസ്തകങ്ങൾ സംഭാവന ചെയ്തു. വെയിലൂർ ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലതാദേവി മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പബ്ളിക് റിലേഷൻസ് സെക്രട്ടറിയും മുരുക്കുംപുഴ കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രററി പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലയൺ എസ്. ജാദു, ലയൺസ് ക്ളബ് സെക്രട്ടറി ലയൺ അബ്ദുൽ വാഹിദ്, ഷാജിഖാൻ, സജിന ടീച്ചർ എന്നിവർ പങ്കെടുത്തു.