തിരുവനന്തപുരം : ട്രിവാൻഡ്രം കവടിയാർ ലയൺസ് ക്ലബിന്റെ സിൽവർ ജൂബിലി ആഘോഷവും ക്ലബ് ചാർട്ടർ ആനിവേഴ്‌സറിയും നടന്നു. ലയൺ പി.എം.ജെ.എഫ് ജി. ഹരിഹരൻ ചാർട്ടർ ആനിവേഴ്‌സറി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് വി. സുധാകരന്റെ അദ്ധ്യക്ഷതയിൽ പ്രോജക്ടിന്റെ ഉദ്‌ഘാടനം ലയൺ എം.ജെ.എഫ് ഉബൽരാജ് മക്കന്ന നിർവഹിച്ചു. വി.കെ. ചന്ദ്രശേഖരൻ നായർ, അഡ്വ. എസ്. പ്രമോദ്, മോഹനകുമാരൻ നായർ, നന്ദൻഗോപിനാഥ്, പി. മുരളീധരൻ, അഡ്വ. എ. മഹേഷ് എന്നിവർ പങ്കെടുത്തു. മുൻഭാരവാഹികളായ ഡോ. ചർച്ചിൽബെൻ, എൻജിനിയർ എബനീസർ, പി.ടി. തോമസ് എന്നിവരെ ആദരിച്ചു. ആശുപത്രികൾക്ക് വേണ്ട ഉപകരണങ്ങളുടെ വിതരണവും ചടങ്ങിൽ നടന്നു.