തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയനിൽ യൂത്ത് മൂവ്മെന്റ് രൂപീകരണത്തിന്റെ ഭാഗമായി യോഗം കൗൺസിലർ പച്ചയിൽ സന്ദീപിന്റെ നേതൃത്വത്തിൽ നടത്തുന്ന നാലാംഘട്ട മേഖലാസമ്മേളനം ഇന്ന് കുളത്തൂർ ശാഖയിൽ നടക്കും.രാവിലെ 10ന് നടക്കുന്ന മേഖലാ സമ്മേളനം കുളത്തൂർ വടക്കുംഭാഗം ശാഖയിൽ യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യും. ഡി.പ്രേംരാജ്,ആലുവിള അജിത്ത് തുടങ്ങയവർ പങ്കെടുക്കും.