തിരുവനന്തപുരം: നഗരത്തിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻസ് കേരള സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. നഗരത്തിൽ പൈപ്പ് പൊട്ടുന്നത് പരിഹരിക്കുക, അരുവിക്കര,പേപ്പാറ ഡാമുകൾ ശുദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. യാക്കോബായ സഭ മുംബയ് ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രിയോസ്, വിജയൻ തോമസ്, വിവിധ കക്ഷിനേതാക്കളായ രാധാകൃഷ്ണൻനായർ, എസ്. സുരേഷ്, ഫെർക്ക ഭാരവാഹികളായ മരുതംകുഴി സതീഷ്‌കുമാർ, പനംകോട്ടുകോണം വിജയൻ, ക്യാപ്റ്റൻ രാമചന്ദ്രൻനായർ, എ.കെ. നിസാർ, തിലകൻ തുടങ്ങിയവർ സംസാരിച്ചു.