virat-anushka
VIRAT ANUSHKA

ന്യൂഡൽഹി : വിരാട് കൊഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്ക് ഇന്ത്യൻ സെലക്ടർമാർ ലോകകപ്പ് മത്സരത്തിനിടെ ചായ കൊടുക്കാൻ മത്സരിക്കുകയായിരുന്നു എന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ ഫറൂഖ് എൻജിനിയറുടെ കളിയാക്കലിന് മറുപടിയുമായി വിരാട് കൊഹ്‌ലി. ഇന്ത്യൻ സെലക്ടർമാരെ കളിയാക്കാൻ തന്റെ ഭാര്യയെ ചേർത്ത് കഥകളുണ്ടാക്കാൻ ആരും മുതിരേണ്ട എന്നാണ് വിരാട് പറഞ്ഞത്. ലോകകപ്പ് വേളയിൽ ശ്രീലങ്കയ്ക്കെതിരായ ഒരു മത്സരത്തിന് മാത്രമാണ് അനുഷ്ക വന്നതെന്നും അന്ന് സെലക്ടർമാരുടെ ബോക്സിലല്ല ഫാമിലി ബോക്സിൽ സുഹൃത്തുക്കൾക്കൊപ്പമാണ് അനുഷ്ക ഇരുന്നതെന്നും വിരാട് വിശദീകരിച്ചു. നേരത്തെ അനുഷ്കയും ഫാറൂഖ് എൻജിനിയർക്ക് പറുപടി നൽകിയിരുന്നു. ഇതേതുടർന്ന് അദ്ദേഹം ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.