ചാത്തന്നൂർ: കൂട്ടിയിടിയെത്തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ , കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചാത്തന്നൂർ കുടുക്കറപണയിൽ സുരേന്ദ്രനാണ് (60) മരിച്ചത് . ഭാര്യ ആനന്ദ പരിക്കുകളോടെ ആശുപത്രിൽ
ഇന്നലെ ഉച്ചയ്ക്ക് തിരുമുക്കിനടുത്ത് പെട്രോൾപമ്പിന് മുന്നിലായിരുന്നു അപകടം. പെട്രോൾ പമ്പിലേക്ക് തിരിയവേ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ടു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സുരേന്ദ്രൻ മരിച്ചു.