പരീക്ഷ മാറ്റി
4 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (2014 & 2018 സ്കീം) പരീക്ഷ 19 ലേക്കും, ജനുവരി 22 ന് നടത്താൻ നിശ്ചയിച്ചിരുന്ന 2018 സ്കീം - 'Sales and Distribution Management' എന്ന വിഷയം ജനുവരി 24 ലേക്കും മാറ്റിവച്ചു.
ടൈംടേബിൾ
4 ന് നടത്താൻ തീരുമാനിച്ചിരുന്ന എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്കീം)ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ Embeded System എന്ന പരീക്ഷ 11 ലേക്ക് മാറ്റിവച്ചു.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം ജനുവരി 9, ഫെബ്രുവരി 4 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം റഗുലർ (2018 അഡ്മിഷൻ), സപ്ലിമെന്ററി (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ 16 വരെയും 150 രൂപ പിഴയോടെ 19 വരെയും 400 രൂപ പിഴയോടെ 23 വരെയും ഓൺലൈനായി 2 മുതൽ അപേക്ഷിക്കാം.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം കാര്യവട്ടം ഓൾഡ് ഓറിയന്റൽ ലാംഗ്വേജ് ബ്ലോക്കിലേക്ക് മാറ്റിയതിനാൽ എസ്.ഡി.ഇ, പാളയം സെന്ററിൽ പി.ജി (എസ്.ഡി.ഇ) നാലാം സെമസ്റ്റർ, എം.ബി.എ, രണ്ടാം സെമസ്റ്റർ മേഴ്സിചാൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ 2 മുതലുളള പരീക്ഷകൾ കാര്യവട്ടം ഓൾഡ് ഓറിയന്റൽ ലാംഗ്വേജ് ബ്ലോക്കിൽ എഴുതണം.