walkout


നെടുമങ്ങാട്: നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കേറ്റം. കമ്മിറ്റി ബഹിഷ്കരിച്ച് പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കൗൺസിൽ യോഗം ചേർന്നത്. ശുചീകരണ തൊഴിലാളികളെ തിരഞ്ഞെടുത്തത് കമ്മിറ്റിയെ അറിയിച്ചപ്പോഴാണ് കോൺഗ്രസ് കൗൺസിലർമാർ തർക്കവുമായി എഴുന്നേറ്റത്. ഭരണപക്ഷം എതിർത്തതോടെ വാക്കേറ്റമായി. പ്രശ്നം ഉന്നയിച്ച കോൺഗ്രസ് വനിത കൗൺസിലറിനോട് മോശമായ പദപ്രയോഗം നടത്തിയതും പ്രശ്നമായി. ഇതേ തുടർന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെ വാക്കൗട്ടും നഗരസഭ കവാടത്തിൽ കുത്തിയിരിപ്പും. അതേ സമയം എംപ്ലോയ്മെന്റ് ലിസ്റ്റിലുള്ളവരെ അഭിമുഖം നടത്തിയാണ് ‌തൊഴിലാളികളെ തിരഞ്ഞെടുത്തതെന്ന് ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അറിയിച്ചു.