ഐ.എസ്.എൽ ഫുട്ബാളിൽ കഴിഞ്ഞ നാല് മത്സരങ്ങളായി വിജയത്തിൽ നിന്ന് അകന്നുനിൽക്കുന്ന കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് എഫ്.സി ഗോവയെ നേരിടും.
. കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.
. ആദ്യ മത്സരത്തിൽ ഇതേ വേദിയിൽ എ.ടി.കെ യെ 2-1ന് തോൽപ്പിച്ച ബ്ളാസ്റ്റേഴ്സ് തുടർന്ന് മുംബയ് സിറ്റിയോടും ഹൈദരാബാദ് എഫ്.സിയോടും ബംഗളുരു എഫ്.സിയോടും തോറ്റു. ഒഡിഷയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ളാസ്റ്റേഴ്സിന് ഗോളടിക്കാൻ കഴിഞ്ഞിട്ടില്ല.
. 5 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് മാത്രമുള്ള ബ്ളാസ്റ്റേഴ്സ് പട്ടികയിൽ 9-ാം സ്ഥാനത്താണ്.