കാട്ടാക്കട: ബൈക്കിടിച്ച് പരുക്കേറ്റ വൃദ്ധൻ മരിച്ചു.കാട്ടാക്കട ഗവ.ആശുപത്രിയ്ക്ക് സമീപം തുളസീ മന്ദിരത്തിൽ നടരാജൻ(90)ആണ് മരിച്ചത്. 24ന് വീടിന് സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടയിൽ ആശുപത്രിയ്ക്ക് സമീപം വച്ച് മൊബൈൽഫോണിൽ സംസാരിച്ച് ബൈക്കോടിച്ച യുവാവ് ഇയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.ആളുകൾ കൂടുന്നതിനിടയിൽ ബൈക്കുകാരൻ രക്ഷപ്പെട്ടു.ഭാര്യ:തുളസി,മക്കൾ:രാജേന്ദ്രൻ,ഗീത,മല്ലിക,ഓമനക്കുട്ടൻ.മരുമക്കൾ:അയ്യപ്പൻ,കൃഷ്ണൻകുട്ടി,ജ്യോതി,ലതകുമാരി.