davis-cup
DAVIS CUP

നൂർ സുൽത്താൻ : പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നിസിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് ഇന്ത്യ 2020 ടൂർണമെന്റിന്റെ യോഗ്യതാ റൗണ്ടിൽ ഇടം കണ്ടെത്തി.

സുരക്ഷാഭീഷണിയെത്തുടർന്ന് പാകിസ്ഥാനിൽ നിന്ന് കസഖിസ്ഥാനിലെ നൂർസുൽത്താനിലേക്ക് മാറ്റിയ മത്സരത്തിന്റെ ആദ്യദിനം ഇന്ത്യ രണ്ട് സിംഗിൾസുകളും ജയിച്ചിരുന്നു. ഇന്നലെ ഡബിൾസിലും റിവേഴ്സ് സിംഗിൾസിലും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ലിയാൻഡർ പെയ്സ് ജീവൻ നെടുഞ്ചേരിയൻ സഖ്യം ഇന്നലെ 6-1, 6-3ന് മുഹമ്മദ് ഷുഹൈബ് -ഹുസൈഫ അബ്ദുൽ റഹ്മാൻ സഖ്യത്തെയാണ് ഡബിൾസിൽ തോൽപ്പിച്ചത്. വെറും 53 മിനിട്ടുകൊണ്ടായിരുന്നു പെയ്സ് സഖ്യത്തിന്റെ വിജയം. തുടർന്ന് നടന്ന റിവേഴ്സ് സിംഗിൾസിൽ സുമിത് നഗാൽ യൂസഫ് ഖലീലിനെ 6-1, 6-0 ത്തിന് തോൽപ്പിച്ചതോടെ രണ്ടാം റിവേഴ്സ് സിംഗിൾസ് വേണ്ടെന്ന് ഇരുടീമുകളും തീരുമാനിക്കുകയായിരുന്നു.

44

ഡേവിഡ് കപ്പിൽ ലിയാൻഡർ പേസിന്റെ വിജയങ്ങളുടെ എണ്ണം ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരമാണ് പെയ്സ്.

കഴിഞ്ഞവർഷം ചൈനയ്ക്കെതിരായ മത്സരത്തിലൂടെ പെയ്സ് 42 വിജയങ്ങൾ നേടിയിരുന്ന ഇറ്റാലിയൻ ഇതിഹാസ താരം നിക്കോള പിയേട്രാൻ ജെലിയുടെ റെക്കാഡ് മറികടന്നിരുന്നു.

46

കാരനായ പെയ്സ് 57 മത്സരങ്ങളിൽനിന്നാണ് 44 വിജയങ്ങൾ നേടിയത്. 66 മത്സരങ്ങളിൽ നിന്നാണ് പിയാട്രാൻജെലി 42 വിജയങ്ങൾ നേടിയിരുന്നത്.

പെയ്സിന്റെ റെക്കാഡ് സമീപഭാവിയിൽ ആരും തകർക്കാനിടയില്ല. 36 ഡേവിഡ് കപ്പ് വിജയങ്ങൾ നേടിയിട്ടുള്ള ബെലറൂസ് താരം മാക്സ് മിർഹേയാണ് വിജയപട്ടികയിൽ മൂന്നാംസ്ഥാനത്ത്. മിർനേയ് 2018 നുശേഷം ഡേവിസ് കപ്പിൽ കളിച്ചിട്ടുമില്ല.

ഇതെന്റെ 44-ാമത്തെ വിജയമായിരുന്നു. പക്ഷേ ആദ്യത്തേതുപോലെ തോന്നുന്നു. എല്ലാ വിജയങ്ങളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്.

ലിയാൻഡർ പെയ്സ്