പൂവാർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ പൂവാർ മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. വേലപ്പൻ നായർ ഉദ്ഘാടനം ചെയ്തു.ജി.പരമേശ്വരൻ നായർ (സംസ്ഥാന വൈസ് പ്രസിഡന്റ്) മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.മുരുകൻ,കോവളം മണ്ഡലം പ്രസിഡന്റ് സി.രാജശേഖരൻ നായർ,സെക്രട്ടറി വി.സി.റസൽ,സംസ്ഥാന കൗൺസിലർ ആർ. വിജയൻ, ഡി. ശ്രീകുമാർ എന്നിവർ സംഘടനാകാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.പ്രസിഡന്റ് കെ.രാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സൈലസ് നന്ദി പറഞ്ഞു.

ഭാരവാഹികളായി കെ. രാജ് കുമാർ (പ്രസിഡന്റ്),എൻ. മധുസൂദനൻ നായർ,ഇ.സൈലസ് (വൈസ് പ്രസിഡന്റുമാർ), സി. സുരേന്ദ്രൻ (സെക്രട്ടറി), എം. മാഹീൻ (ജോയിന്റ് സെക്രട്ടറി),ആർ.എ.രാജ് കുമാർ (ട്രഷറർ), എൽ.എസ്. മിനി (വനിതാ ഫോറം പ്രസിഡന്റ്), കെ.പ്രസന്ന (വനിതാ ഫോറം സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.