തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിപ്രകാരം ശ്രീകാര്യം സോണിൽ ദീർഘകാല പച്ചക്കറി തൈകൾ, വാഴക്കന്ന് എന്നിവ 3,4 തീയതികളിൽ വാർഡ് തലത്തിൽ വിതരണം ചെയ്യും. ചെല്ലമംഗലം, ചെമ്പഴന്തി വാർഡുകളിലെ തൈ വിതരണം 3ന് രാവിലെ 10.30ന് ചെല്ലമംഗലം ദേവി ഓഡിറ്റോറിയത്തിലും ശ്രീകാര്യം വാർഡിലെ വിതരണം 3ന് രാവിലെ 10. 30ന് പാങ്ങപ്പാറ എ.കെ.ജി സ്‌മാരക ഹാളിലും നടത്തും. പൗഡിക്കോണം വാർഡിലെ തൈ വിതരണം 4ന് രാവിലെ 10ന് പൗഡിക്കോണം മാർക്കറ്റ് പരിസരം,​ ഞാണ്ടൂർക്കോണം വാർഡിന്റെ വിതരണം അന്നേദിവസം രാവിലെ 10.30ന് ഞാണ്ടൂർക്കോണം ഗവ. മൃഗാശുപത്രിയിലും നടക്കുമെന്ന് ശ്രീകാര്യം കൃഷി ഒാഫീസർ അറിയിച്ചു.