malayinkil

മലയിൻകീഴ്: മലയിൻകീഴ് ജംഗ്ഷനിൽ സലിമിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫ്രൂട്സ് കടയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി 9.35നാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. ഫ്രൂട്സ്, ഉപകരണങ്ങൾ എന്നിവയുൾപ്പെടെ കത്തിനശിച്ചു. കാട്ടാക്കടയിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് വാഹനങ്ങൾ തീകെടുത്തി. സമീപത്തെ കൃഷ്‌ണകുമാറിന്റെ ഫ്രൂട്സ് കടയിലേക്ക് തീപടർന്നെങ്കിലും നാശനഷ്ടമുണ്ടായില്ല.