പോത്തൻകോട്: വാഹനത്തിന് വഴി മാറികൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ രണ്ടംഗ സംഘം ക്രൂരമായി മർദ്ദിച്ചു. ഇന്നലെ വൈകിട്ട് പോത്തൻകോട് ജംഗ്ഷനിലാണ് സംഭവം. വാഹനത്തിന് വഴി മാറി കൊടുക്കാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. യുവാവ് സഞ്ചരിച്ച വാഹനത്തിൽ നിന്ന് വലിച്ച് തറയിലിട്ടായിരുന്നു മർദ്ദനം. രണ്ടുപേർ യുവാവിനെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിച്ച് അവശനാക്കുകയുമായിരുന്നു. അടികൊണ്ട് യുവാവ് നിലവിളിച്ചിട്ടും ആരും അക്രമികളെ തടയാൻ ശ്രമിച്ചില്ല, ഒടുവിൽ സംഗതി പന്തിയല്ലെന്ന് കണ്ട് ഇവർ രക്ഷപ്പെടുകയായിരുന്നു. റോഡിൽ കിടന്ന യുവാവിനെ നാട്ടുകാരിൽ ചിലർ ആട്ടോയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് അന്വഷണം ആരംഭിച്ചു.