anp
കർഷക സംഘം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് എ. എൻ.പ്രഭാകരൻ പതാക ഉയർത്തുന്നു

വെളളമുണ്ട: 10,11 തീയ്യതികളിൽ വെള്ളമുണ്ടയിൽ നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗറിൽ പതാക ഉയർന്നു.രാവിലെ അമ്പലവയലിൽ കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി സുരേഷ് താളൂർ ഉദ്ഘാടനം ചെയ്ത് ടി ബി സുരേഷ് ക്യാപ്ടനായ പതാക ജാഥയും പേരിയയിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ് പി കെ സുരേഷ് ഉദ്ഘാടനം ചെയ്ത് കെ എം വർക്കി മാസ്റ്റർ ക്യാപ്ടനായ കൊടിമര ജാഥയും വെള്ളമുണ്ടയിൽ സംഗമിച്ചു.ഇരു ജാഥയെയും സ്വാഗത സംഘം പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പൊതുസമ്മേളനം നടക്കുന്ന എം പോക്കു നഗറിലേക്ക് ആനയിച്ചു.പൊതുസമ്മേളന നഗറിൽ കൊടിമരം ജസ്റ്റിൻ ബേബിയും പതാക എ ജോണിയും ഏറ്റുവാങ്ങി.സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ എ എൻ പ്രഭാകരൻ നൂറുകണക്കിനാളുകളുടെ ആവേശകരമായ മുദ്രാവാക്യങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പതാക ഉയർത്തി. പി കെ സുരേഷ്, കെ ശശാങ്കൻ, പി ഗഗാറിൻ, പി വി സഹദേവൻ, ജസ്റ്റിൻ ബേബി, എ ജോണി എന്നിവർ പ്രസംഗിച്ചു.