കൽപ്പറ്റ: വൈത്തിരി ചുണ്ടേൽ ഒലിവുമലയിലെ യുവതിയുടെ മരണത്തിൽ നിഷ്‌പക്ഷ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.

യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ സി പി എം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. കൊലപാതകമാണോ എന്ന ആശങ്കയും ഭർത്താവിന്റെ പരാതിയിലുണ്ട്. ഈ സാഹചര്യത്തിൽ കേസ് അട്ടിമറിക്കപ്പെടാൻ പാടില്ല. സത്യസന്ധമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.