member
കേരള സ്റ്റേറ്റ് ബാബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്ഷേമനിധി കാർഡ് വിതരണോദ്ഘാടനം ജില്ലാക്ഷേമനിധി എക്‌സിക്യൂട്ടീവ് ഓഫീസർ സി.എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ:കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ക്ഷേമനിധിയിലെ അംഗങ്ങൾക്ക് കാർഡ് വിതരണം ചെയ്തു. ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ സി.എം. ജയകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെ എസ് ബിഎ ജില്ലാ പ്രസിഡന്റ് എം.മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. റഷീദ് പടിഞ്ഞാറത്തറ, അലി കമ്പളക്കാട് എന്നിവർ സംസാരിച്ചു.