lahari
ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തപ്പോൾ

കാട്ടിക്കുളം: എക്‌സൈസ് വകുപ്പും നടവയൽ ലഹരിമുക്തി കേന്ദ്രവും സംയുക്തമായി ലഹരിമുക്ത വിമോചനയാത്ര നടത്തി. ബത്തേരിയിൽ നിന്നു ആരംഭിച്ച സന്ദേശയാത്ര തൃശ്ശിലേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. തിരഞ്ഞെടുത്ത ഇരുപതോളം സ്‌കൂളുകളിലും കോളേജുകളിലുമായിരുന്ന പര്യടനം. ലഹരി ഉപയോഗത്തിനെതിരെ തെരുവുനാടകം അവതരിപ്പിച്ച വിദ്യാർത്ഥികൾ ലഹരിമുക്ത പ്രതിജ്ഞയെടുത്തു.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ.ബൈജു സന്ദേശയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. മുക്തി ഡയറക്ടർ ഫാദർ ജി. ചെറിയാൻ, നിഖിൽ, ഫാദർ ക്രിസ്റ്റി ശാമുവൽ, രാഘവൻ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു.