velayudan
എം.വേലായുധൻ

കൽപ്പറ്റ: ഇന്നലെ വിട പറഞ്ഞ സി.പി.എം മുൻ ജില്ലാ സെക്രട്ടറി എം. വേലായുധൻ ജില്ലയിലെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.അർബുദ രോഗം ബാധിച്ചിട്ടും അത് ഗൗനിക്കാതെ പാർട്ടിക്ക് വേണ്ടി അവസാനംവരെ എം.വേലായുധൻ നിലയുറപ്പിച്ചു.

പ്രസ്ഥാനം ഏൽപ്പിച്ച ഉത്തരവാദിത്വം സത്യസന്ധ്യമായി തന്നെ ചെയ്തു എന്നാണ് എം.വേലായുധന്റെ നേട്ടം. അടിയന്തിരാവസ്ഥകാലത്ത് ഒട്ടേറെ സംസ്ഥാന നേതാക്കളെ ഒളിവിൽ പാർപ്പിച്ച പാരമ്പര്യം എം. വേലായുധന് അവകാശപ്പെടാനുണ്ട്.

വയനാട്ടിലെ സമരങ്ങളിൽ വേലായുധന്റെ സാന്നിദ്ധ്യം എക്കാലത്തും ഉണ്ടായിരുന്നു. ജില്ലയിൽ കർഷക പ്രസ്ഥാനവും സഹകരണ മേഖലയും കെട്ടിപ്പടുക്കുന്നതിൽ വേലായുധൻ വഹിച്ച പങ്ക് ചെറുതല്ല.

വാർത്താ വിനിമയ ബന്ധങ്ങൾ ഇല്ലാതിരുന്ന കാലത്ത് നടന്നും പട്ടിണി കിടന്നുമാണ് ജില്ലയിൽ പാർട്ടിയും വർഗ്ഗ ബഹുജന സംഘടനകളും അദ്ദേഹം കെട്ടിപ്പടുക്കാൻ പാട് പെട്ടത്. അ‌ടുക്കും ചിട്ടയും ഉള്ളതായിരുന്നു പാർട്ടി പ്രവർത്തനം.

രോഗത്തിന്റെ വേദന ആരെയും അറിയിക്കാതെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരുന്നത് പ്രവർത്തകരിൽ ആവേശം ഉളവാക്കുന്നതായിരുന്നു.

സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ജില്ലയിലെ പാർട്ടിയെ നയിക്കാൻ എല്ലാം കൊണ്ടും യോഗ്യനെന്ന പേരിന് ഉടമയായിരുന്നു.അക്കാലത്താണ് രോഗം അദ്ദേഹത്തെ കാർന്ന് തിന്നാൻ തുടങ്ങിയത്.

ഇന്നലെ സന്ധ്യയ്ക്ക് ചേലോട് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

രാത്രി വയനാട് ജില്ലാ കമ്മറ്റി ഒാഫീസിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് കാലത്ത് എട്ടരവരെ ജില്ലാ കമ്മറ്റി ഒാഫീസിൽ തന്നെ പൊതു ദർശനത്തിന് വെക്കും. തുടർന്ന് കോട്ടത്തറയിലേക്ക് കൊണ്ടുപാേകും.ഒരു മണിവരെ ഇ.കെ. നായനാർ സ്മാരക മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. അതിന് ശേഷമായിരിക്കും വീട്ടിലേക്ക് കൊണ്ട് പാേവുക. വൈകിട്ട് വീട്ട് വളപ്പിൽ മൃതദേഹം സംസ്ക്കരിക്കും.

വേലയായുധന്റെ നിര്യാണ വാർത്തയറിഞ്ഞ ഇന്നലെ വൈകീട്ട് മുതൽ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു ആശുപത്രിയിലേക്കും ഇപ്പോൾ മൃതദേഹം കിടത്തിയിരിക്കുന്ന വയനാട് ജില്ലാ കമ്മറ്റി ഒാഫീസിലേക്കും. സംസ്ഥാന നേതാക്കളും ഇന്ന് ജില്ലയിലെത്തും.

വിവിധ സംഘടനാ നേതാക്കൾ എം. വേലായുധന്റെ നിര്യാണത്തിൽ അനുശോചിച്ചു. സി.പി.എം വയനാട് ജില്ലാസിക്രട്ടറി.കർഷകസംഘം ജില്ലാ സെക്രട്ടറി.സി.പി..എം കൽപറ്റ ഏരിയാ സിക്രട്ടറി,കോട്ടത്തറ ലോക്കൽ സിക്രട്ടറി.വൈത്തിരി കാർഷിക വികസന ബാങ്ക് പ്രസിഡണ്ട്, കൽപറ്റ ഡ്രൈവേഴ്‌സ് കോ ഓപ്പററ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവവർത്തിച്ചു.

.