മാനന്തവാടി ഉപജില്ല മുന്നിൽ

ഹൈസ്‌കൂളുകളിൽ എംജിഎംഎച്ച്എസ്എസ് മാനന്തവാടി

പടിഞ്ഞാറത്തറ: ജി​ല്ലാ സ്കൂൾ കലോൽസവത്തി​ൽ ഹൈസ്‌കൂൾ വിഭാഗത്തിൽ 92 ഇനങ്ങളിൽ 75 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 342 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് മുന്നിൽ. 332 പോയിന്റുമായി വൈത്തിരി ഉപജില്ല തൊട്ടുപിന്നിലുണ്ട്. 323 പോയിന്റുമായി ബത്തേരി മൂന്നാമതാണ്.

യുപി വിഭാഗത്തിൽ 166 പോയിന്റുമായി ബത്തേരിയാണ് മുന്നി​ൽ . വൈത്തിരി (149), മാനന്തവാടി (145). ഹയർസെക്കൻഡറിയി​ൽ 102 ഇനങ്ങളിൽ 83 ഇനത്തിന്റെ ഫലം വന്നപ്പോൾ 353 പോയിന്റുമായി​ മാനന്തവാടി ഉപജില്ലയാണ് ഒന്നാമത്. ബത്തേരിക്ക് 351 ഉം വൈത്തിരിക്ക് 342 ഉം പോയിന്റുണ്ട്.

എച്ച് എസ് സ്‌കൂളുകളിൽ 100 പോയിന്റുമായി എംജിഎംഎച്ച്എസ്എസ് മാനന്തവാടി ഒന്നാമതാണ്. 75 പോയിന്റുമായി കൽപ്പറ്റ എൻഎസ്എസ് രണ്ടാമതും. പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് തൊട്ടുപിന്നിലുണ്ട്.

ഹയർസെക്കൻഡറി സ്‌കൂളുകളിൽ 83 ഇനങ്ങൾ പൂർത്തിയായപ്പോൾ 146 പോയിന്റുമായി ഡബ്ല്യൂഒഎച്ച്എസ്എസ് ഏറെ മുന്നി​ലാണ്. 85 പോയിന്റുമായി ദ്വാരക സേക്രട്ട് ഹാർട്ടാണ് രണ്ടാമത്. യുപി വിഭാഗത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. മുട്ടിൽ ഡബ്ല്യുഒയുപിഎസ്, പടിഞ്ഞാറത്തറ എയുപിഎസ്, പഴൂർ സെന്റ് ആന്റണീസ് യുപിഎസ്സും 25 വീതം പോയിന്റ് നേടിയിട്ടുണ്ട്. യുപി സംസ്‌കൃതോത്സവത്തിൽ 40 പോയിന്റുമായി ബത്തേരി അസംപ്ഷൻ എയുപി ജേതാക്കളായി. 38 പോയിന്റുമായി പയ്യമ്പള്ളി എസ്‌സിഎച്ച്എസ് രണ്ടാമതായി. ഹൈസ്‌കൂൾ വിഭാഗത്തിൽ 45 പോയിന്റ് നേടി കണിയാരം ഫാ.ജികെഎംഎച്ച്എസ്എസ് ജേതാക്കളായി. 36 പോയിന്റ് നേടിയ കണിയാമ്പറ്റ ജിഎച്ച്എസ്എസ്സാണ് രണ്ടാമത്.

അറബിക് കലോത്സവം യുപി വിഭാഗത്തിൽ 38 പോയിന്റുമായി മുട്ടിൽ ഡബ്ല്യുഒയുപിഎസ് ഒന്നാമതായി. വെള്ളമുണ്ട ജിയുപിക്കാണ് രണ്ടാം സ്ഥാനം. 25 പോയിന്റ് നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ 58 പോയിന്റുമായി പനമരം ക്രസന്റ് പബ്ലിക്ക് സ്‌കൂൾ ജേതാക്കളായി. 54 പോയിന്റുമായി മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസ് രണ്ടാമതായി.