മാനന്തവാടി: മാനന്തവാടി ഗവ.ഹൈസ്‌കൂൾ മുൻ പ്രധാനാദ്ധ്യാപികയും പരേതനായ ബാലഗോപാലൻ മാസ്റ്ററുടെ ഭാര്യയുമായ ദേവി (78) നിര്യാതയായി. ഏറെക്കാലം തോണിച്ചാലിൽ താമസിച്ചുവന്ന ടീച്ചർ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മകൾക്കൊപ്പം പഞ്ചാബിലെ ജലന്ധറിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് അശോകപുരത്തെ സഹോദരിയുടെ വീട്ടിലെത്തിയത്.രോഗബാധിതയായി ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കൾ: എം.പ്രസാദ് (മസ്‌കറ്റ്), ഡോ.ധന്യ (ജലന്ധർ). സംസ്‌കാരം ഇന്ന്.