ഉപജില്ല മാനന്തവാടി
ഹയർസെക്കൻഡറിയിൽ പിണങ്ങോട് ഡ.ബ്ല്യു.ഒ.എച്ച്.എസ്.എസ്
പടിഞ്ഞാറത്തറ: കിടീടം എം.ജി. എമ്മിന്.കഴിഞ്ഞ 22 വർഷത്തെ കൽപ്പറ്റ എൻഎസ്എസ്സിന്റെ കുത്തക തകർത്താണ് മാനന്തവാടി എംജിഎം എച്ച്എസ്എസ് ഹൈസ്‌കൂൾ വിഭാഗത്തിൽ കിരീടത്തിൽ മുത്തമിട്ടത്.
ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് കിരീടം തിരിച്ചുപിടിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ 118 പോയിന്റ് നേടിയാണ് എംജിഎം ഒന്നാമതെത്തിയത്. 95 പോയിന്റുമായി കൽപറ്റ എൻഎസ്എസ് രണ്ടാമതെത്തി. 85 പോയിന്റുമായി മീനങ്ങാടി ജിഎച്ച്എസ്എസ് മൂന്നാമതെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 160 പോയിന്റുമായാണ് പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് കിരീടം നേടിയത്. 95 പോയിന്റുമായി ദ്വാരക സെക്രട്ട് ഹാർട്ട് എച്ച്എസ്എസ് രണ്ടാമതെത്തി. രണ്ടു തവണ ജേതാക്കളായ മീനങ്ങാടി ജിഎച്ച്എസ്എസ് 81 പോയിന്റുമായി മൂന്നാംസ്ഥാനത്തേക്ക് പോയി.
യുപി വിഭാഗത്തിൽ 176 പോയിന്റുമായി ബത്തേരി ഉപജില്ല ഒന്നാമതെത്തി. രണ്ടാമതുള്ള വൈത്തിരി ഉപജില്ലയ്ക്ക് 159 പോയിന്റും മൂന്നാമതുള്ള മാനന്തവാടിക്ക് 155 പോയിന്റുമുണ്ട്. സ്‌കൂളുകളിൽ മുട്ടിൽ ഡബ്ല്യുഒയുപിഎസ്, പടിഞ്ഞാറത്തറ എയുപിഎസ്, പഴൂർ സെന്റ് ആന്റണീസ് എയുപിഎസ് എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടു. 25 പോയിന്റ്. 23 പോയിന്റുകൾ നേടിയ നടവയൽ സെന്റ് തോമസ് എച്ച്എസ്, മാനന്തവാടി എൽഎഫ്‌യുപി, കൽപറ്റ എച്ച്‌ഐഎംയുപിഎസ് എന്നിവർ രണ്ടാംസ്ഥാനം നേടി.
20 പോയിന്റുമായി പയ്യമ്പള്ളി സെന്റ് കാതറിൻ എച്ച്എസ്എസ്, മാനന്തവാടി എംജിഎം എച്ച്എസ്എസ്, ബത്തേരി അസംപ്ഷൻ എയുപിഎസ്, കാട്ടിക്കുളം ജിഎച്ച്എസ്എസ് മൂന്നാമതെത്തി.
ഹൈസ്‌കൂൾ വിഭാഗത്തിൽ മാനന്തവാടി ഉപജില്ല കിരീടം നിലനിർത്തി. 397 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 387 പോയിന്റുമായി വൈത്തിരി രണ്ടും 383 പോയിന്റുമായി ബത്തേരി മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 416 പോയിന്റുമായി ബത്തേരി ഉപജില്ലയും ഓവറോൾ നിലനിർത്തി. 408 പോയിന്റുമായി വൈത്തിരി രണ്ടാമതും 407 പോയിന്റുമായി മാനന്തവാടി മൂന്നാമതുമാണ്.
സമാപന സമ്മേളനം ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷയായി. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള സമ്മാനദാനം നിർവഹിച്ചു. എ ദേവകി, ഉഷ തമ്പി, എം പി നൗഷാദ്, ഒ ആർ രഘു എന്നിവർ സംസാരിച്ചു.