കൽപ്പറ്റ: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) ജില്ലാ കൺവെൻഷൻ എം ജി ടി ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു. ജെയ്ൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജിപ്‌സൺ വി പോൾ സ്വാഗതം പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, അഡ്വ.പി. ചാത്തുക്കുട്ടി ,ഐപ്സോ സംസ്ഥാന അസി.സെക്രട്ടറി ഇ.വേലായുധൻ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സെമിനാറിൽ റിട്ട. ശുചിത്വമിഷൻ ഡയറക്ടർ സി.വി.ജോയ് മോഡറേറ്ററായിരുന്നു. ജില്ലാ സെക്രട്ടറി എം.എഫ്. ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമ്മേളനം ഡിസംബർ 22 ന് തിരുവനന്തപുരത്ത് നടക്കും .