dysp
സ്‌കൗട്ട് & ഗൈഡ്‌സ് ദ്വിതിയ സോപാൻ ക്യാമ്പ് വടകര ഡിവൈഎസ്പി പ്രിൻസ് അബ്രാഹാം ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി: മാനന്തവാടി ഉപജില്ല സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ദ്വിതീയ സോപാൻ ക്യാമ്പ് സമാപിച്ചു. കല്ലോടി സെന്റ് ജോസഫ്സ് യു പി സ്‌കൂളിൽ ഒരുക്കിയ ത്രിദിന ക്യാമ്പ് വടകര ഡിവൈ.എസ്.പി പ്രിൻസ് അബ്രാഹാം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പുത്തൻപുര അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഒ.എക്‌സ്. സന്തോഷ്, സൗമ്യ രാജേഷ്, സി.ജെ.ബിജോയ്, അനിഷ് ജോർജ്ജ്, ജിഷിൻ മുണ്ടയ്ക്കത്തടത്തിൽ, പി.ജെ.സൻസി എന്നിവർ സംസാരിച്ചു.

ഹിമാലയ വുഡ് ബാഡ്ജ് കോഴ്‌സ് പുർത്തിയാക്കിയ ടി ജെ റോബിയെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പ് ഫയർഎടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ സാബു പി.ജോൺ സ്വാഗതവും ശ്രുതി ലോനപ്പൻ നന്ദിയും പറഞ്ഞു.