പുതിയിടംകുന്ന്: പ്രതിഭകൾക്കൊപ്പം വിദ്യാലയം പരിപാടിയുടെ ഭാഗമായി പുതിയിടംകുന്ന് സെന്റ് പോൾസ് എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾ വിവിധ മേഖലകളിലെ പ്രതിഭകളെ വീട്ടിൽ സന്ദർശിച്ച് ആദരിച്ചു. കളരിപ്പയറ്റിലും ജൂഡോയിലും കരാത്തെയിലും വ്യക്തിമുദ്ര പതിപ്പിച്ച ചേകോർ കളരി സംഘത്തിലെ ഗുരുക്കൾ ഇഞ്ചപ്ലാക്കൽ ജെയിൻ മാത്യു, വിഷവൈദ്യൻ ചെരിയ ചേരുങ്കൽ, നാഷണൽ ചെസ് താരമായ സ്‌കൂളിലെ അദ്ധ്യാപകൻ അലക്‌സ് തോമസ്, ദേശീയ, സംസ്ഥാന കായികമേളയിലെ സ്വർണ മെഡൽ ജേതാവ് അനു മാത്യു, പൂർവവിദ്യാർത്ഥിയും സാമുഹിക പ്രവർത്തകനുമായ ജോസഫ്. ജെ. കല്ലോലി എന്നിവരെയാണ് ആദരിച്ചത്.