മാനന്തവാടി: പിന്നിലായവരെ മുന്നിലെത്തിക്കാൻ തൊണ്ടർനാട് പഞ്ചായത്ത് ആവിഷ്‌കരിച്ച 'ഒപ്പം ഒപ്പത്തിനൊപ്പം' പദ്ധതിയുടെ ഭാഗമായുള്ള ഗോത്രകലാമേള ഒ.ആർ.കേളു എം എൽ എ ഉദ്ഘാടനം ചെയ്തു.
ഓടി മുന്നിലെത്താൻ കഴിഞ്ഞില്ലെങ്കിലും ഒപ്പമെത്താനുളള ശ്രമമാണ് വിദ്യാർത്ഥികൾ നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഗോത്രവർഗ വിദ്യാർത്ഥികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊണ്ടർനാട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാലുവർഷം മുമ്പ് ഗോത്ര കായിക കലാമേള നടത്താൻ തീരുമാനിച്ചത്. ആദ്യവർഷം തന്നെ കുട്ടികൾ മേളയെ ഉത്സവമാക്കി മാറ്റി.
പഞ്ചായത്ത് പ്രസിഡന്റ് പി എ.ബാബു, കേശവൻ മാസ്റ്റർ, പ്രധാനാദ്ധ്യാപകൻ ശിവൻ മാസ്റ്റർ, സിന്ധു ഹരികുമാർ, സത്യൻ മാസ്റ്റർ, വി.എസ്.അഭിലാഷ് എന്നിവർ സംസാരിച്ചു.