മാനന്തവാടി: കുട്ടികൾക്ക് നീതി നിഷേധിക്കുന്നതിനെതിരെ പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ 'നീതിയുടെ സമവാക്യങ്ങൾ ' സംവാദം ഒരുക്കി. സാമൂഹ്യപ്രവർത്തക മൃദുലാദേവി വിഷയം അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടിവ് അംഗം എ. അജയകുമാർ മോഡറേറ്ററായിരുന്നു. യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം സെക്രട്ടറി എ. വിജി, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം എ.കെ. റൈഷാദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ജാസർ പാലക്കൽ, സി.കെ. ജയശ്രീ, വി.ഡി. അംബിക, സി.കെ. മണി, ഇ.വി. അരുൺ തുടങ്ങിയവർ സംസാരിച്ചു.