മാനന്തവാടി: കഴിഞ്ഞ കാലവർഷക്കെടുതിയിൽ തകർന്ന മാനന്തവാടി മണ്ഡലത്തിലെ 21 റോഡുകൾ നന്നാക്കാൻ സർക്കാർ ഭരണാനുമതിയായി. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പണം അനുവദിച്ചത്.

ഓരോ റോഡിനും 10 ലക്ഷം രൂപവീതമാണ് അനുവദിച്ചത്. തവിഞ്ഞാൽ പഞ്ചായത്തിലെ വെൺമണി തിടങ്ങഴി റോഡ്, കമ്പിപ്പാലം മുതിരേരി റോഡ്, എടലക്കുനി റോഡ് എന്നിവയും, തൊണ്ടർനാട് പഞ്ചായത്തിലെ വഞ്ഞോട്‌ വെള്ളിലാടി റോഡ്, മക്കിയാട്‌ കോട്ടയിൽ റോഡ്, കുഞ്ഞോം കോളനി ചപ്പയിൽ റോഡ് എന്നിവയും തിരുനെല്ലി പഞ്ചായത്തിലെ കാറ്റാടി വരിനിലം റോഡ്, അമ്മാനി പാൽവെളിച്ചം റോഡ്, ദമ്പട്ട നാഗമന റോഡ് പന്നിവയ്ക്കാണ് തുക അനുവദിച്ചത്.

കൂടാതെ മാനന്തവാടി മുൻസിപ്പാലിറ്റിയിൽ പാലാക്കുളി ചെറുപുഴ റോഡ്, എരുമത്തെരുവ്‌ ചെറ്റപ്പാലം റോഡ്, ചെറ്റപ്പാലം വള്ളിയൂർക്കാവ് റോഡ്, പനമരം പഞ്ചായത്തിൽ ആര്യന്നൂർ പരകുനിമാതൻകോട് റോഡ്, ചെമ്പിളി ആറുമൊട്ടംകുന്ന് റോഡ്, കള്ളംതോട് മലങ്കര റോഡ്, വെള്ളമുണ്ട പഞ്ചായത്തിൽ മൊതക്കര നാരോക്കടവ് റോഡ്, ആറുവാൾ 8/4റോഡ്, പീച്ചങ്കോട് ക്വാറി റോഡ്, എടവക പഞ്ചായത്തിൽ പന്നിച്ചാൽ അഗ്രഹാരം റോഡ്, കല്ലോടി വെള്ളമുണ്ട റോഡ്, മൂളിത്തോട് കാപ്പുംകുന്ന് റോഡ് തുടങ്ങിയ റോഡുകളും പുനരുദ്ധരിക്കുന്ന റോഡുകളുടെ പട്ടികയിൽ ഉണ്ട്.

?mid=&wid=52564&sid=&tid=8597&rid=loaded&custom1=newstrack?mid=&wid=52564&sid=&tid=8597&rid=before_optout_req&t=1574172313702?mid=&wid=52564&sid=&tid=8597&rid=finished&custom1=newstrack