സുൽത്താൻ ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിക്കാനിടയായത് സ്‌കൂൾ അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് സർവ്വജന സ്‌കൂൾ വിദ്യാർത്ഥികൾ ആരോപിക്കുന്നു. മുമ്പ് ഇതേ ക്ലാസ് മുറിയിൽ പാമ്പിനെ കണ്ടുവെന്ന് കുട്ടികൾ അദ്ധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും ക്ലാസ് മുറി മാറ്റുവനോ, ക്ലാസിലെ മാളങ്ങൾ അടയ്ക്കുവാനോ ഒന്നും സ്‌കൂൾ അധികൃതർ തയ്യാറായില്ല.
പാമ്പ് കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിലും കാലതാമസം വരുത്തിയെന്നാണ് കുട്ടികൾ പറയുന്നത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.സംഭവം നടന്ന ക്ലാസ് മുറിയും തൊട്ടടുത്ത മുറിയും താൽക്കാലികമായി പൂട്ടിയിടാനും ഉത്തരവ് നൽകി.
അത്യാസന്ന നിലയിലുള്ള രോഗിക്ക് വേണ്ട വിഗ്ധ ചികിൽസ നൽകാത്ത ആശുപത്രി അധികൃതർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടു. പാമ്പ് കടിയേറ്റ് മൂന്ന് മണിക്കൂറോളം സമയം കുട്ടിക്ക് വിദഗ്ധ ചികിൽസ കിട്ടാതിരുന്നത് തികഞ്ഞ അനാസ്ഥയാണെന്നും പരാതി ഉയർന്നു.