പി.ടി.എ പിരിച്ചുവിട്ടു
കല്പറ്റ: സുൽത്താൻ ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരനെയും ഹൈസ്‌കൂളിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ കെ.കെ.മോഹനനെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലും ക്ലാസ് മുറികളും വിദ്യാലയപരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയതിനാണ് നടപടി. സ്കൂളിലെ പ്രൈമറി അദ്ധ്യാപകൻ ഷജിലിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഇന്നലെ രാവിലെ തുടർന്ന സമരപരമ്പരകൾക്ക് പിറകെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളുമായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ ചർച്ചയിൽ അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഏറെ വൈകാതെ സസ്പെൻഷൻ ഉത്തരവിറങ്ങി. സ്‌കൂൾ പി.ടി.എ പിരിച്ചുവിടാനും തീരുമാനമുണ്ടായി.
കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ പൊലീസിൽ പരാതി നൽകുമെന്ന് അധികൃതരുടെ ഉറപ്പ് ലഭിച്ചതായി ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.