സുൽത്താൻ ബത്തേരി: അദ്ധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സഹപാഠികൾ അടക്കമുളള വിദ്യാർത്ഥികൾ ഇന്നലെ തെരുവിലിറങ്ങി. മരിച്ചതല്ല കൊന്നതാണ്, ചികിത്സ വൈകിയത് മരണകാരണം എന്നിങ്ങനെ എഴുതിയ പ്ളക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധ പ്രകടനം. കുട്ടികൾ ബത്തേരി നഗരത്തിലൂടെ പ്രകടനമായി നീങ്ങുമ്പോൾ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള കളക്ടറേറ്റ് മാർച്ചുകൾക്കും തുടക്കമായിരുന്നു.
ഷഹലയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ ബാലാവകാശ കമ്മിഷൻ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.