സുൽത്താൻ ബത്തേരി: ഷഹ്‌ല ഷെറിൻ ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ തെളിവെടുപ്പിനായി ബാലാവാകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി.സുരേഷ് ഇന്ന് സ്‌കൂളിലെത്തും. രാവിലെ 10 ന് ആരംഭിക്കുന്ന തെളിവെടുപ്പിൽ സ്‌കൂൾ അധികൃതരിൽ നിന്നും പി.ടി.എ പ്രതിനിധികളിൽ നിന്നും മൊഴിയെടുക്കും. രാവിലെ ഷഹലയുടെ വീട് സന്ദർശിച്ച ശേഷമാണ് കമ്മിഷൻ തെളിവെടുപ്പിന് എത്തുക.