സുൽത്താൻ ബത്തേരി: മികച്ച അദ്ധ്യാപകരുള്ളത് സർക്കാർ സ്കൂളിൽ തന്നെയാവുമല്ലോ എന്നു കരുതിയാണ് ഷഹ്‌ലയെ അഞ്ചാം ക്ലാസിൽ സർവജനയിൽ ചേർത്തത്. കുട്ടിയ്ക്ക് നല്ല വിദ്യാഭ്യാസം കൊതിച്ചപ്പോൾ കിട്ടിയത് ജീവനെടുത്ത ശിക്ഷയായി. ഇത്രയും വേണമായിരുന്നോ? തീരാത്ത സങ്കടത്തോടെ ഷഹലയുടെ പിതാവ് അഡ്വ.അബ്ദുൾ അസീസ് ചോദിക്കുന്നു.

നാലാം ക്ലാസ് വരെ ഷഹല പഠിച്ചത് സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളിലായിരുന്നു. അഞ്ചാം ക്ലാസിലേക്ക് മാറ്റിച്ചേർത്താൻ ടി.സി വാങ്ങും മുമ്പുതന്നെ തീരുമാനിച്ചതായിരുന്നു പേരു കേട്ട സർവജന സ്കൂളിൽ ചേർക്കാൻ. ഒന്നും വേണ്ടായിരുന്നുവെന്ന തോന്നലാണ് ഇപ്പോൾ അസീസിന്. ഒരു കുട്ടിയ്ക്കും ഇങ്ങനെയൊരു അവസ്ഥ വന്നുപെടരുത്... അദ്ദേഹം പറയുന്നു.