കൽപ്പറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി ഉടൻ തിരിച്ചു നൽകണമെന്ന ആവശ്യത്തിൽ ഭരണകൂടത്തിന്റെ മനസ്സ് തെളിയാൻ ഹരിതസേന ദീപം കത്തിച്ച് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.
ധർണാസമരം എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരുടെ തൻപ്രമാണിത്തം മൂലം തെരുവിലിറങ്ങേണ്ടി വന്ന കർഷക കുടുംബത്തിന് നീതി ഉറപ്പാക്കേണ്ടത് ഭരിക്കുന്നവരുടെ ബാദ്ധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. അനുകൂല നടപടി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വന്നില്ലെങ്കിൽ കർഷകരെ അണിനിരത്തി അവകാശം സ്ഥാപിക്കാൻ ഹരിതസേന തയ്യാറാകണം.
പി.എൻ.സുധാകര സ്വാമി അദ്ധ്യക്ഷത വഹിച്ചു. ജോസ് പുന്നക്കൽ, എം.കെ.ഹുസൈൻ, ജോസ് പാലിയാണ, എൻ.എ.വർഗീസ്, ടി.ആർ.പോൾ, കെ.യു.ഫ്രാൻസിസ്, ഇ.കെ.ബാലകൃഷ്ണൻ, എ.യു.ഉലഹന്നാൻ, ആർ.റഹീം എന്നിവർ പ്രസംഗിച്ചു.