മീനങ്ങാടി: വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാർക്ക് കുടിശ്ശികയായുള്ള എട്ടു ശതമാനം ക്ഷാമബത്ത അനുവദിക്കണമെന്ന ആവശ്യവുമായി കേരള എൻ.ജി ഒ അസോസിയേഷൻ മീനങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.സി. സത്യൻ ഉദ്ഘാടനം ചെയ്തു. വി.ജി. ജഗദൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ആർ. രാംപ്രമോദ്, പി. എസ്.ഷാജി, കെ.വി.ബിന്ദുലേഖ, ഡെന്നിഷ് മാത്യു, കെ.ജി.പ്രശോഭ്, ഷോണി ജോസഫ്, ജി.പ്രവീൺകുമാർ, പി.ജെ.ഷിജു, കൊച്ചുത്രേസ്യ, സി.വി.ഷാജി, ലിനറ്റ് റോസ്, കെ.ബി.അഭീഷ് തുടങ്ങിയവർ സംസാരിച്ചു.