ari
എം.ഐ.ഷാനവാസ് അനുസ്മരണ സമ്മേളനം മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു


കൽപ്പറ്റ: ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.ഐ.ഷാനവാസ് അനുസ്മരണ സമ്മേളനം മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഷാനവാസിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പാർലമെന്റേറിയനായിരുന്നു ഷാനവാസ്. എം.പി യെന്ന നിലയിൽ ഷാനവാസ് വയനാട് ജില്ലയിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മറക്കാനാവില്ല. പ്രളയബാധിതരായ പാവങ്ങളെ സഹായിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.അപ്പച്ചൻ, കെ.സി.റോസക്കുട്ടി, കെ.കെ.അബ്രഹാം, വി.എ.മജീദ്, കെ.വി.പോക്കർ ഹാജി, പി.കെ.അനിൽകുമാർ, എം.എ.ജോസഫ്, സി.ജയപ്രസാദ്, പി.കെ.കുഞ്ഞിമൊയ്തീൻ, ജി.വിജയമ്മ, കെ.ശശികുമാർ, ടി.എ.റെജി, ബി.സുരേഷ് ബാബു, മോഹൻദാസ് കോട്ടക്കൊല്ലി, ഉമ്മർ കുണ്ടാട്ടിൽ, ഗിരീഷ് കൽപ്പറ്റ, കെ.കെ.രാജേന്ദ്രൻ, ശ്രീനിവാസൻ തൊവരിമല, കെ.എം.വർഗീസ്, പി.എം.ജോസ്, സാലി റാട്ടക്കൊല്ലി, കബീർ കുന്നമ്പറ്റ, ഒ.ഭാസ്‌കരൻ, എൻ.കെ.സുകുമാരൻ, തങ്കമ്മ യേശുദാസ്, ഏലിയാമ്മ മാത്തുക്കുട്ടി, ജിനി തോമസ് എന്നിവർ സംസാരിച്ചു