കൽപ്പറ്റ: ദ്വിദിന പ്രീ വൈഗ എക്സ്പോയിൽ ഉയർന്ന പുതിയ ആശയങ്ങൾ പ്ലാനിംഗ് ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ വ്യക്തമാക്കി.

പ്രീ വൈഗ എക്സ്പോയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിൽ വയനാടിന് പുതിയ ദിശാബോധം നൽകാൻ ഉതകുന്നതായി പ്രദർശനവും സെമിനാറും. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കക്ഷിഭേദമന്യേ എല്ലാവരും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. അടുത്ത ബഡ്ജറ്റിൽ വയനാടിന്റെ കാർഷിക മേഖലയ്ക്കായി കാര്യമായ വിഹിതം നേടിയെടുക്കാൻ
ലക്ഷ്യമിട്ട് ഒരു പ്രൊപ്പോസൽ തയ്യാറാക്കി കൃഷി വകുപ്പിനും പ്ലാനിംഗ് ബോർഡിനും സമർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഗ്രികൾചർ ഓഫീസർ ബി.സുരേഷ്, കൃഷ്ണമോഹൻ, പള്ളിയറ രാമൻ, സി.കെ.ശിവരാമൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ പി.ശാന്തി, എലിസബത്ത് പുന്നൂസ്, സാറ, ഉണ്ണിമോൻ, സജിമോൻ, ലീല കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ അജയ് അലക്‌സ്, കെ.മമ്മൂട്ടി, മണികണ്ഠൻ, ഗുണശേഖരൻ, സന്തോഷ്, ഇന്ദു, ജെസ്സിമോൾ, രാജി വർഗീസ്, ടെസ്സി, ജോയ്‌സി തുടങ്ങിയവർ പ്രസംഗിച്ചു.