madrasa
മദ്‌രസ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാരും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് മെമ്പർ എം.സി. മായിൻ ഹാജിയും ഷഹല ഷെറിന്റെ വീട് സന്ദർശിച്ചപ്പോൾ

സമാശ്വാസത്തിന്റെ വാക്കുകളുമായി

സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച സർവജന സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീനിന്റെ വീട് സന്ദർശിച്ച മദ്‌രസ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാർ, സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് മെമ്പർ എം.സി.മായിൻ ഹാജി എന്നിവർ കുടുംബത്തെ സമാശ്വസിപ്പിച്ചു. ജില്ലാ മുസ്‌ലീം ലീഗ് പ്രസിഡന്റ് പി പി എ കരീം, പി കെ അബൂബക്കർ , എസ് വൈ എസ് ജില്ലാ നേതാക്കളായ ഇ പി മുഹമ്മദലി ഹാജി, കെ എ നാസർ മൗലവി, ഹാരിസ് ബാദുഷ , പ്രിൻസ്മുനീർ,കണ്ണോത്ത് മുസ്തഫ അബ്ദുൽ അസീസ് ഫൈസി എന്നിവരും ഒപ്പമുണ്ടായിരുന്നു.