mani
മണിയങ്കോട്ടപ്പൻ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭഗവതി ക്ഷേത്ര പുനർ നിർമ്മാണത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നപ്പോൾ

കൽപ്പറ്റ:മണിയങ്കോട്ടപ്പൻ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഭഗവതി ക്ഷേത്രം പുനർനിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ചടങ്ങിനോടനുബന്ധിച്ച് ആദ്യഫണ്ട് ഇ.പി.രമേശ് ബാബുവിൽ നിന്നു ആഘോഷകമ്മിറ്റി പ്രസിഡന്റ് ശാന്തി പ്രിഥ്വിരാജ് സ്വീകരിച്ചു. ഇ.പി.പ്രിഥ്വരാജ്, വി.ഒ.അച്യുതൻ നമ്പ്യാർ, പി.ഇ.കമൽ കുമാർ, എം.എസ്.ആനന്ദൻ, എൻ.എം.ചന്ദ്രചൂഢാമണി, ശാലിനി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.