മോപ്പാടി: ഭരണകൂട പിന്തുണയോടെ രാജ്യത്ത് ഉയർത്തിക്കൊണ്ടുവരുന്ന ഹിംസാത്മക ദേശീയതാവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതേണ്ടതുണ്ടെന്ന് പുരോഗമന കലാസാഹിത്യസംഘം കൽപ്പറ്റ മേഖലാ സമ്മേളനം ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ മുഴുവൻ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിൽ അഭ്യർത്ഥിച്ചു.
മേപ്പാടി അക്ഷരം ലൈബ്രറി ഹാളിൽ ഒരുക്കിയ സമ്മേളനം സംഘം ജില്ലാ പ്രസിഡന്റ് ടി.സുരേഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.വിശാലാക്ഷി അദ്ധ്യക്ഷത വഹിച്ചു. സംഘം മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.രാജേഷ് പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി എം.ദേവകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചയിൽ രാജു ജോസഫ്, കെ.ജെ.യോഹന്നാൻ, സി.ഓമന, പി.കെ.ജയചന്ദ്രൻ, അഡ്വ.കിഷോർലാൽ, പി.ഒ.തോമസ് എന്നിവർ പങ്കടുത്തു.
ഭാരവാഹികൾ: കെ.വിശാലാക്ഷി (പ്രസിഡന്റ്), വി.വേണുഗോപാൽ, അജി ബഷീർ (വൈസ് പ്രസിഡന്റുമാർ), എം.ദേവകുമാർ (സെക്രട്ടറി), വിനോദ് പുല്ലഞ്ചേരി, എൻ.കനകലത (ജോയിന്റ് സെക്രട്ടറിമാർ), കെ.കുഞ്ഞമ്മദ്കുട്ടി (ട്രഷറർ).