stall
പ്രീവൈഗ പ്രദർശനത്തിൽ നിന്ന്

കൽപ്പറ്റ: കാപ്പികൃഷി മുഖ്യപ്രമേയമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ പ്രീവൈഗ പ്രദർശനം കർഷകർക്ക് പുത്തനുണർവ് പകർന്നേകുന്നതായി.
കാർഷികാനുബന്ധ സംരംഭകർ, ചെറുകിട ഉത്പാദക സംഘങ്ങൾ, കുടുംബശ്രീ സംരംഭകർ തുടങ്ങിയവർ തങ്ങളുടെ പുതിയ ഉത്പന്നങ്ങൾ നിരത്തിയത് കർഷകർക്കെന്ന പോലെ യുവസംരംഭകർക്കും വഴി കാട്ടുന്നതായി മാറി. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ നടത്തിയ പ്രീവൈഗയിൽ നാല്പതോളം സ്റ്റാളുകളുണ്ടായിരുന്നു.

പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയുള്ള യന്ത്രങ്ങൾ പ്രീ വൈഗയുടെ മറ്റൊരു സവിശേഷതയായിരുന്നു. അടക്ക പറിയ്ക്കാൻ ആളില്ല എന്ന പ്രശ്‌നത്തിന് പരിഹാരമായി പുതിയ യന്ത്രം കർഷകർക്ക് പരിചയപ്പെടുത്തി. കുടുംബശ്രീ യൂണിറ്റുകളുടെ പുതിയ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുമായി.