poru
വീടുകളുടെ താക്കോൽദാനം മാനന്തവാടി രൂപത ബിഷപ്പ്‌ ഡോ.ജോസ് പൊരുന്നേടം നിർവഹിക്കുന്നു

മാനന്തവാടി: പ്രളയക്കെടുതി നേരിട്ട കുടുംബങ്ങൾക്കായി കോൺഗ്രിഗേഷൻ ഓഫ് മിഷൻ വൈദികരുടെ സാമ്പത്തികസഹായത്തോടെ നിർമ്മിച്ച പത്തു വീടുകളുടെ താക്കോൽ മാനന്തവാടി രൂപത ബിഷപ്പ്‌ ഡോ.ജോസ് പൊരുന്നേടം കൈമാറി.

രൂപത പ്രൊക്യുറേറ്റർ ഫാദർ ജിൽസൺ കോക്കണ്ടത്തിൽ, ചുങ്കക്കുന്ന് ഫൊറോന വികാരി ഫാദർ വിൻസെന്റ് കളപ്പുര എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഭവന നിർമ്മാണം.

വാർഡ് മെമ്പർ ശ്രീജോയി വെളുപ്പുഴക്കൽ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവർ പ്രസംഗിച്ചു. ഫാദർ ബാബു , ഫാദർ ജിൽസൺ കോക്കണ്ടത്തിൽ, ഫാദർ സിജീഷ് പുല്ലൻകുന്നേൽ, ഫാദർ ഷാജി മുളകുടിയാങ്കൽ, ഫാദർ സജി കൊച്ചുപാറ, ഫാദർ സുനിൽ മഠത്തിൽ, ഫാദർ ഷിജോ വേനക്കുഴിയിൽ, ഫാദർ സനോജ് ചിറ്ററക്കൽ എന്നിവർ സംബന്ധിച്ചു.