road
കണിയാരം ടവർ കുന്ന് റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി. ആർ. പ്രവീജ് നിർവഹിക്കുന്നു

മാനന്തവാടി: മാനന്തവാടി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കണിയാരം ടവർ കുന്ന് റോഡിന്റെ ഉദ്ഘാടനം ചെയർമാൻ വി.ആർ. പ്രവീജ് നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ അനീഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു, വിദ്യാധരൻ വൈദ്യർ, എൻ.ആർ.അനിൽ കുമാർ എന്നിവർ സംസാരിച്ചു.