മാവേലിക്കര: കേരള ചേരമർ സംഘം സംസ്ഥാന പ്രവർത്തക കൺവെൻഷൻ ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എബി.ആർ അധ്യക്ഷനായി. പി.എ.ഗോപിദാസ് മുഖ്യപ്രഭാഷണം നടത്തി. ജഗതി രാഘവൻ, എസ്.മണി, തങ്കച്ചൻ ഇല്ലിച്ചിറ, എ.കെ.ബിജു, കെ.വി.ബാബു, പി.ഡി.രാജൻ, ഉല്ലാസ് ചന്ദ്രൻ, ബിന്ദു പി.കെ, ശുശീല സന്തോഷ്, ബിപിൻ.ജി, ഒ.അച്ചുതൻ, കെ.സനൽകുമാർ എന്നിവർ സംസാരിച്ചു. പി.എം.സുരേഷ്‌കുമാർ, ഐ.ആർ.സദാനന്ദൻ എന്നിവർ ക്ളാസ് നയിച്ചു.