മാവേലിക്കര: ബിഷപ് മൂർ കോളേജിൽ നടന്ന ജോർജ് മാത്തൻ അനുസ്മരണം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷനായി. സി.ജോൺ മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തി. ഡേവിഡ്.കെ സോളമൻ, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം, ഡോ.ദിനേശ് വെള്ളക്കാട്ട്, ആർ.സൽമ, സജിനി ഡീന മാത്യു എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ജേക്കബ്ബ് ചാണ്ടി സ്വാഗതം പറഞ്ഞു.