 യാത്ര പരിശോധകരുടെ കണ്ണുവെട്ടിച്ച്

ആലപ്പുഴ: മൃഗ സംരക്ഷണ വകുപ്പിന്റെ നിബന്ധനകൾ കാറ്റിൽപ്പറത്തി അറവു മാടുകളെ കുത്തിനിറച്ച് ദേശീയ പാതയിലൂടെ മിനിലോറികൾ പായുന്നു. ഇങ്ങനെ മാടുകളെ കൊണ്ടു പോകുന്നതിന് കർശന വിലക്കുണ്ടെങ്കിലും നിയമ പാലകരുടെ കണ്ണു വെട്ടിച്ചാണ് മാട് കടത്ത് നിർബാധം തുടരുന്നത്.

പൊതുജനങ്ങൾ കാണാതിരിക്കാൻ, ബോഡിക്ക് സാധാരണയിലേറെ നീളമുള്ള ലോറികളിൽ ടാർപാളിൻ കൊണ്ടു മൂടിയാണ് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നും മറ്റും അറവുമാടുകളെ എത്തിക്കുന്നത്. ഇവ കടന്നുപോയിക്കഴിയുമ്പോഴുള്ള ഗന്ധത്തിലൂടെ മാത്രമേ ലോറിയിൽ അറവുമാടുകൾ ആയിരുന്നുവെന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. പച്ച, എടത്വ ഭാഗങ്ങളിൽ നിന്നു തിരുവല്ല റോഡിലൂടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ എത്തിയാണ് ചില ലോറികൾ ദേശീയപാതയിൽ പ്രവേശിക്കുന്നത്. രാത്രി സമയത്ത് വാഹന പരിശോധന കുറവാണെന്നതും ഇത്തരം ലോറിക്കാർക്ക് തുണയാവുകയാണ്.

.......................................

'കന്നുകാലികളെ കുത്തിനിറച്ച് വാഹനങ്ങളിൽ കൊണ്ടു പോകുന്നത് ശിക്ഷാർഹമാണ്. ഇങ്ങനെ പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും'

(മൃഗ സംരക്ഷണ വകുപ്പ് അധികൃതർ )