ആലപ്പുഴ: കേരളത്തിലെ കയർ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള കോ-ഒാപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ(എ.എെ.ടി.യു.സി) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഗോപീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.പ്രദീപ്,ജില്ലാ സെക്രട്ടറി വി.എൻ.സുരേഷ് ബാബു,എസ്.പ്രകാശൻ,കെ.പി.ഭുവനചന്ദ്രൻ,സി.പി.സനോജ്,രാജീവ്,വി.ഡി.ഷൂബിമോൻ എന്നിവർ സംസാരിച്ചു.